Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disasters Are

Kottayam

പൈ​ങ്ങ​ന​യി​ലെ കൊ​ടും​വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു

മു​ണ്ട​ക്ക​യം: ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യം പൈ​ങ്ങ​ന വൈ​എം​സി​എ​യ്ക്കു സ​മീ​പ​ത്തെ കൊ​ടും​വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു.ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ ആ​റോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ബി​വ​റേ​ജ് പ​ടി​ക്കും വൈ​എം​സി​എ​യ്ക്കും ഇ​ട​യി​ലു​ള്ള കൊ​ടും​വ​ള​വി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്നത്.

കൊ​ടും​വ​ള​വി​ൽ വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞു​ക​യ​റു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും അ​പ​ക​ടം ന​ട​ക്കു​ന്നത്.

ബി​വ​റേ​ജ് ക​വ​ല മു​ത​ൽ മം​ഗ​ലം​കോ​ള​നി റോ​ഡ് തു​ട​ങ്ങു​ന്നി​ടം വ​രെ ഇ​രു​വ​ശ​ങ്ങ​ളി​ലും യാ​തൊ​രു നി​യ​ന്ത്ര​ണ​വും ഇ​ല്ലാ​തെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ടൂ​റി​സ്റ്റ് ബ​സ് അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​യു​ടെ അ​മി​ത വേ​ഗ​വും അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നുണ്ട്.

പ​തി​വാ​യി അ​പ​ക​ടം ന​ട​ക്കു​ന്ന ഈ ​ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ന്ന​തോ​ടൊ​പ്പം സു​ര​ക്ഷാ​ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.

Latest News

Corehub Up